കൊല്‍ക്കത്തയില്‍ ഇന്ത്യയുടെ ആദ്യ അണ്ടര്‍ വാട്ടര്‍ മെട്രോ. ഹൂഗ്ലി നദിക്കടിയിലൂടെയാണ് മെട്രോ വരുന്നത്. ഇതിനായുള്ള രണ്ടാമത്തെ ടണലിന്റെ പ്രവര്‍ത്തനം ഏതാണ്ട് പൂര്‍ത്തിയായ നിലയിലാണ്.ഇന്ത്യയെ സംബന്ധിച്ച് ഇത് വന്‍ നേട്ടങ്ങളിലൊന്നാണ്. നദിക്കരയില്‍ നിന്നും മുപ്പത് മീറ്റര്‍ താഴെയാണ് ടണല്‍ നിര്‍മ്മിക്കുന്നത്. പ്രശസ്തമായ ഹൗറ ബ്രിഡ്ജിന് ഏതാനും മീറ്റര്‍ അകലെയാണിത്.
ഹൗറ, സീല്‍ദാഹ് എന്നിവയെ തമ്മില്‍ ബന്ധിപ്പിക്കുന്ന പാതയാണിത്. ദിനം പ്രതി പത്ത് മുതല്‍ പന്ത്രണ്ട് ലക്ഷം യാത്രക്കാര്‍ ഹൗറയ്ക്കും സീല്‍ദാഹിനും ഇടയില്‍ യാത്ര ചെയ്യുന്നുണ്ട്. ടണല്‍ നിര്‍മ്മിക്കാനായി പത്ത് ലക്ഷം ടണ്‍ മണ്ണാണ് നീക്കം ചെയ്തിരിക്കുന്നത്. കിഴക്കന്‍ ഇന്ത്യയില്‍ ഇതാദ്യമായാണ് ടണല്‍ ബോറിംഗ് മെഷീനുകള്‍ ഉപയോഗിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.

16.6 കിമീ ദൈര്‍ഘ്യമുള്ള ആദ്യ ടണലിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി കഴിഞ്ഞു. രണ്ടാമത്തെ ടണല്‍ 10.8 കിമീ ദൈര്‍ഘ്യത്തില്‍ ഭൂമിക്കടിയിലൂടേയും ഒരു കിലോ മീറ്റര്‍ വെള്ളത്തിനടിയിലൂടേയുമാണ്.













