മുഖ്യമന്ത്രി പിണറായി വിജയനെതിരേ കൊലവിളി നടത്തിയ ആര്‍.എസ്.എസ് നേതാവിനെതിരേ കേസെടുക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. യു.എ.പി.എ ചുമത്തുന്നതിനെക്കുറിച്ച് പരിശോധിക്കണമെന്നും അദ്ദേഹം തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.













