കൊച്ചിയില്‍ കാര്‍ തോട്ടിലേക്ക് മറിഞ്ഞ് മൂന്ന് മരണം


എറണാകുളം പുത്തന്‍വേലിക്കരയില്‍ കാര്‍ തോട്ടിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ മൂന്നു പേര്‍ മരിച്ചു. തുരുത്തൂര്‍ കൈമാത്തുരുത്തി സെബാസ്റ്റിയന്റെ ഭാര്യ മേരി(65), മകന്‍ മെല്‍ബിന്റെ ഭാര്യ ഹണി(32) ഇവരുടെ മകന്‍ ആരോണ്‍ (രണ്ട് വയസ്സ്), എന്നിവരാണ് മരിച്ചത്.


അര്‍ധരാത്രിയിലാണ് സംഭവം. കണക്കന്‍ കടവിനടുത്ത് പമ്പ് ഹൗസ്-ആലമറ്റം റോഡില്‍ ചിറയ്ക്കല്‍ തോട്ടിലേക്കാണ് കാര്‍ മറിഞ്ഞത്. മെല്‍ബിനാണ് കാര്‍ ഓടിച്ചിരുന്നത്. സംരക്ഷണ ഭിത്തിയില്ലാത്ത സ്ഥലത്തുവച്ചാണ് കാര്‍ തോട്ടിലേക്ക് മറിഞ്ഞത്.


വിജനമായ സ്ഥലമായതിനാല്‍ രക്ഷാപ്രവര്‍ത്തനം വൈകി. ജെസിബി ഉപയോഗിച്ച് കാര്‍ ഉയര്‍ത്തിയ ശേഷം നടത്തിയ തിരച്ചിലില്‍ പുലര്‍ച്ചെയാണ് ആരോണിന്റെ മൃതദേഹം കണ്ടെടുത്തത്. മൂന്നു മൃതദേഹങ്ങളും ചാലാക്ക മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ്.



Sharing is Caring