കൈരാന ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വന്‍ തിരിച്ചടി


ദില്ലി: രാജ്യം ഏറെ ആകാംഷയോടെ കാത്തിരുന്ന കൈരാന ലോക്‌സഭ ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് വന്‍ തിരിച്ചടി.വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ 55,082 വോട്ടോടെ രാഷ്ട്രീയ ലോക്ദള്‍ മുന്നേറുകയാണ്. ബിജെപി സ്ഥാനാര്‍ഥിയായ മൃകംഗ സിംഗിന് 45,300 വോട്ടുകള്‍ മാത്രമാണ് ലഭിച്ചിരിക്കുന്നത്. 9000ത്തിലധികം ലീഡ് നേടിയാണ് ആര്‍എല്‍ഡി കുതിപ്പ് തുടരുന്നത്.


ആദ്യഘട്ടത്തില്‍ മുന്നിലായിരുന്ന ബിജെപി പിന്നീട് പിന്നിലാവുകയായിരുന്നു. വോട്ടെണ്ണലിന്റെ നാലാം റൗണ്ട് എണ്ണിക്കഴിഞ്ഞപ്പോഴാണ് ആര്‍എല്‍ഡി ഏറെ മുന്നിലായത്.




Sharing is Caring