കൈക്കൂലി ചോദിച്ച അസി. എന്‍ജിനിയര്‍ ഡെയ്സിയെ വിജിലന്‍സ് പിടികൂടി


കോട്ടയം: വഴി തര്‍ക്കം പരിഹരിക്കാന്‍ രണ്ടായിരം രൂപ കൈക്കൂലി വാങ്ങിയ കോട്ടയം നഗരസഭയിലെ വനിതാ അസി. എന്‍ജിനിയറെ വിജിലന്‍സ് പിടികൂടി. കാരാപ്പുഴയില്‍ വാടകയ്ക്ക് താമസിക്കുന്ന കൊട്ടാരക്കര പൂയപ്പള്ളി ജിജോ ഭവനില്‍ എം.പി. ഡെയ്സിയെയാണ് പിടികൂടിയത്. പ്രശ്നപരിഹാരത്തിന് എത്ര രൂപ തരാനാകും എന്ന് പരാതിക്കാരനോട് ചോദിച്ച് എന്‍ജിനിയര്‍ എഴുതിയ കടലാസു തുണ്ടും ഇവരുടെ മേശവലിപ്പില്‍ നിന്ന് വിജിലന്‍സ് പിടിച്ചെടുത്തു.


അയല്‍വാസി വഴി ഉയര്‍ത്തിക്കെട്ടിയതിനെതിരെ ചാലുകുന്ന് സ്വദേശി ഏപ്രില്‍ 16 നാണ് നഗരസഭയില്‍ പരാതി നല്‍കിയത്. എന്നാല്‍ സ്ഥലം പരിശോധിക്കുന്നതിന് അയ്യായിരം രൂപ നല്‍കണമെന്ന് അസി. എന്‍ജിനിയര്‍ ആവശ്യപ്പെട്ടു. പല തവണയായി അഞ്ഞൂറും നൂറും കൈപ്പറ്റുകയും ചെയ്തു. മുഴുവന്‍ തുക നല്‍കാത്തതിനാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും നടപടിയില്ലാതെ വന്നതോടെ പരാതിക്കാരന്‍ വിജിലന്‍സ് എസ്.പി വി.ജി. വിനോദ്കുമാറിനെ സമീപിക്കുകയായിരുന്നു.




Sharing is Caring