കേ​ര​ള​ത്തി​ൽ കു​പ്പി​വെ​ള്ള​ത്തി​ന്‍റെ വി​ല നേ​ർ​പ​കു​തി​യാ​ക്കി കു​റ​യ്ക്കാ​ൻ ധാ​ര​ണ


സം​സ്ഥാ​ന​ത്ത് കു​പ്പി​വെ​ള്ള​ത്തി​ന്‍റെ വി​ല നേ​ർ​പ​കു​തി​യാ​ക്കി കു​റ​യ്ക്കാ​ൻ ധാ​ര​ണ. കു​പ്പി​വെ​ള്ള​ത്തി​ന്‍റെ കേ​ര​ള​ത്തി​ലെ നി​ർ​മാ​താ​ക്ക​ളു​ടെ യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം കൈ​ക്കൊ​ണ്ട​ത്.


നി​ല​വി​ൽ 20 രൂ​പ​യ്ക്കോ അ​തി​നു മു​ക​ളി​ലോ വി​ൽ​ക്കു​ന്ന ഒ​രു ലി​റ്റ​ർ കു​പ്പി​വെ​ള്ള​ത്തി​ന്‍റെ വി​ല തീ​രു​മാ​നം ന​ട​പ്പാ​യാ​ൽ 10 രൂ​പ​യാ​യി കു​റ​യും. എ​ന്നാ​ൽ എ​ന്നു മു​ത​ൽ വി​ല കു​റ​യ്ക്ക​ണ​മെ​ന്ന​ത് സം​ബ​ന്ധി​ച്ച് നി​ർ​മാ​താ​ക്ക​ളു​ടെ യോ​ഗ​ത്തി​ൽ ധാ​ര​ണ​യാ​യി​ല്ല. ഇ​ത് പി​ന്നീ​ട് തീ​രു​മാ​നി​ക്കു​മെ​ന്നാ​ണ് ഭാ​ര​വാ​ഹി​ക​ൾ പ​റ​യു​ന്ന​ത്.


105 ക​ന്പ​നി​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന അ​സോ​സി​യേ​ഷ​നാ​ണ് കു​പ്പി​വെ​ള്ള​ത്തി​ന്‍റെ വി​ല കു​റ​യ്ക്കാ​ൻ തീ​രു​മാ​ന​മെ​ടു​ത്ത​ത്. അ​തേ​സ​മ​യം, കേ​ര​ള​ത്തി​നു പു​റ​ത്ത് കു​പ്പി​വെ​ള്ളം നി​ർ​മി​ക്കു​ന്ന ക​ന്പ​നി​ക​ൾ വി​ല കു​റ​യ്ക്കാ​ൻ ത​യാ​റാ​കു​മോ എ​ന്നു വ്യ​ക്ത​മ​ല്ല.



Sharing is Caring