സംസ്ഥാനത്ത് കുപ്പിവെള്ളത്തിന്റെ വില നേർപകുതിയാക്കി കുറയ്ക്കാൻ ധാരണ. കുപ്പിവെള്ളത്തിന്റെ കേരളത്തിലെ നിർമാതാക്കളുടെ യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്.
നിലവിൽ 20 രൂപയ്ക്കോ അതിനു മുകളിലോ വിൽക്കുന്ന ഒരു ലിറ്റർ കുപ്പിവെള്ളത്തിന്റെ വില തീരുമാനം നടപ്പായാൽ 10 രൂപയായി കുറയും. എന്നാൽ എന്നു മുതൽ വില കുറയ്ക്കണമെന്നത് സംബന്ധിച്ച് നിർമാതാക്കളുടെ യോഗത്തിൽ ധാരണയായില്ല. ഇത് പിന്നീട് തീരുമാനിക്കുമെന്നാണ് ഭാരവാഹികൾ പറയുന്നത്.

105 കന്പനികൾ ഉൾപ്പെടുന്ന അസോസിയേഷനാണ് കുപ്പിവെള്ളത്തിന്റെ വില കുറയ്ക്കാൻ തീരുമാനമെടുത്തത്. അതേസമയം, കേരളത്തിനു പുറത്ത് കുപ്പിവെള്ളം നിർമിക്കുന്ന കന്പനികൾ വില കുറയ്ക്കാൻ തയാറാകുമോ എന്നു വ്യക്തമല്ല.













