കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക ഇന്നുണ്ടാകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഡല്‍ഹിയില്‍ നിന്ന് തിരികെ എത്തിയ മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ഇക്കാര്യം പറഞ്ഞത്. കൊച്ചിയിലെ വിമാനത്താവളത്തില്‍ എത്തിയ മുഖ്യമന്ത്രി എ ഗ്രൂപ്പ് നേതാക്കളുമായി വിമാനത്താവളത്തില്‍ വെച്ച് ചര്‍ച്ച നടത്തി. രാവിലെ 8.45 ഓടെയാണ് മുഖ്യമന്ത്രി കൊച്ചിയിലെത്തിയത്.
നേതാക്കളായ കെ.ബാബു കെ.സി ജോസഫ്, ബെന്നി ബെഹനാന്, ഡൊമിനിക് പ്രസന്റേഷന് എന്നിവരുമായി മുഖ്യമന്ത്രി വിമാനത്താവളത്തില്‍ ചര്‍ച്ച നടത്തി. ചര്‍ച്ചയ്ക്ക് ശേഷം മാധ്യമപ്രവര്‍ത്തകരെ കണ്ട മുഖ്യമന്ത്രി ഡല്‍ഹിയിലെ ചര്‍ച്ച പൂര്‍ത്തിയാക്കിയെന്നും ഇന്ന് സ്ഥാനാര്‍ത്ഥികളുടെ ലിസ്റ്റ് വരുമെന്നും പറഞ്ഞു.












