കേരളത്തിൽ കോൺഗ്രസ് നേതൃത്വത്തിൽ വീണ്ടും അഴിച്ചുപണി ഉണ്ടാകും:കെ.സി. വേണുഗോപാൽ


കേരളത്തിൽ കോൺഗ്രസ് നേതൃത്വത്തിൽ വീണ്ടും അഴിച്ചുപണി ഉണ്ടാകുമെന്ന് സ്ഥിരീകരിച്ച് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. പാർട്ടിയിൽ എവിടെയൊക്കെയാണോ ഊർജസ്വലമായ മാറ്റങ്ങൾ ആവശ്യമായത്,


അവിടെയെല്ലാം മാറ്റം വരുത്താനാണ് ഹൈക്കമാൻഡിന്റെ നീക്കം.“ഇപ്പോൾ വന്നവർ മാത്രമല്ല കേരളത്തിലെ നേതൃത്വം. ഊർജം പ്രസരിപ്പിക്കുന്ന, പ്രവർത്തനക്ഷമതയുള്ള രണ്ടാം നിര നേതാക്കളെയും പാർട്ടി നേതൃത്വത്തിൽ ശക്തമായി പങ്കാളിയാക്കും.


കൂടുതൽ വൈവിദ്ധ്യവും പ്രവര്‍ത്തനക്ഷമതയും ഉറപ്പാക്കാനാണ് മാറ്റങ്ങളിലൂടെ ലക്ഷ്യം വയ്ക്കുന്നത്”- കെ.സി. വേണുഗോപാൽ പറഞ്ഞു.



Sharing is Caring