എൽഡിഎഫ് സർക്കാരിന്റെ നാലാം വാർഷികാഘോഷം;ഇന്ന് കോഴിക്കോട് നടക്കുന്ന ജില്ലാതല യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കും


രണ്ടാം പിണറായി വിജയൻ മന്ത്രിസഭയുടെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഇന്ന് കോഴിക്കോട് നടക്കുന്ന ജില്ലാതല യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കും. രാവിലെ 10 മണിക്ക് ചെറുവണ്ണൂർ മലബാർ മെറീന കണ്‍വെന്‍ഷന്‍ സെന്ററിലാണ് യോഗം.


ജില്ലാതല യോഗത്തിൽ വിവിധ മേഖലകളിൽ നിന്നുള്ള ക്ഷണിക്കപ്പെട്ട 500 പേർ പങ്കെടുക്കും. ജില്ലയിൽ നിന്നുള്ള മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, എ കെ ശശീന്ദ്രൻ, എം.പി.മാർ, എം.എൽ.എമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ്, ജില്ലാ കളക്ടർ തുടങ്ങിയവരും പങ്കെടുക്കും. വൈകിട്ട് അഞ്ചിന് കോഴിക്കോട് ബീച്ചിൽ നടക്കുന്ന എൽഡിഎഫ് റാലി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. ആഘോഷങ്ങളുടെ ഭാഗമായി മേഖലാതല വിലയിരുത്തൽ യോഗങ്ങളും മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ നടക്കും.




Sharing is Caring