കേരളത്തില്‍ ഒരു കോവിഡ് മരണം കൂടി; മരിച്ചത് കോഴിക്കോട് സ്വദേശിനി


കോഴിക്കോട് : സംസ്ഥാനത്ത് കൊവിഡ് ബാധിച്ച്‌ ചികിത്സയിലിരുന്ന ഒരു രോഗി കൂടി മരിച്ചു. കോഴിക്കോട് മാവൂര്‍ സ്വദേശി സുലേഖ (55)​ ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരുന്ന ഇവര്‍ക്ക് ഇവര്‍ക്ക് ഹൃദ്രോഗവും കടുത്ത രക്തസമ്മര്‍ദ്ദവും ഉണ്ടായിരുന്നു. ബഹ്റിനില്‍ നിന്ന് കഴിഞ്ഞ 20നാണ് ഇവര്‍ നാട്ടിലെത്തിയത്. സുലേഖയുടെ ഭര്‍ത്താവിനും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം പത്തായി.




Sharing is Caring