കോഴിക്കോട്: കോവിഡ് 19 കാരണം പ്രസിദ്ധീകരണങ്ങൾ നിർത്തിവെച്ച രാജ്യത്തെ ലക്ഷക്കണക്കിന് വരുന്ന ചെറുകിടപത്രം,വാരിക,മാഗസിനുകൾക്കു കേന്ദ്ര സംസ്ഥാന സർക്കാറുകൾ പ്രത്യേക പാക്കേജ് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് ഓർഗനൈസേഷൻ ഓഫ് ന്യൂസ് പേപ്പർ സൊസൈറ്റി പ്രധാനമന്ത്രിക്കും, കേന്ദ്ര വാർത്താ പ്രക്ഷേപണ വകുപ്പ് മന്ത്രിക്കും, മുഖ്യമന്ത്രിക്കും പ്രമേയം അയച്ച് കൊടുത്തു.
മൂന്ന് മാസകാലം പ്രസിദ്ധീകരണം നിർത്തിവെച്ച പത്ര മാഗസിനുകളുടെ രജിസ്ട്രേഷൻ നഷ്ടപ്പെടുമെന്ന രജിസ്ട്രാർ ഓഫ് ന്യൂസ് പേപ്പർ ഫോർ ഇന്ത്യയുടെ പുതിയ നിർദ്ദേശം മാറ്റിവെക്കണമെന്നും യോഗം ആവശ്യപ്പെട്ടു.യോഗത്തിൽ പ്രസിഡണ്ട് രാമദാസ് വേങ്ങേരി, സെക്രട്ടറി സുനിൽ കുമാർ കൊയിലാണ്ടി, പി.ജനാർദ്ധനൻ, ഇ.അനീഷ് കുമാർ, കെ.കെ.മുഹമ്മദ്, മുരളി കല്ലേരി എന്നിവർ സംസാരിച്ചു.













