കൊയിലാണ്ടി: കൊയിലാണ്ടി താലൂക്കിൽ നിന്ന് 1250 അതിഥി തൊഴിലാളികൾ പശ്ചിമ ബംഗാളിലേക്ക് മടങ്ങി.
കൊയിലാണ്ടി ബസ് സ്റ്റാൻ്റ്, താലൂക്കിൻ്റെ മറ്റ് പ്രദേശങ്ങൾ എന്നിവടങ്ങളിൽ നിന്നായി 39 കെ.എസ്ആആർ.ടി.സി ബസ്സിൽ ഇവരെ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ എത്തിച്ചു.

കൊയിലാണ്ടി ബസ് സ്റ്റാൻ്റിൽ നിന്ന് പുറപ്പെട്ടവരെ പന്തലായനിവില്ലേജ് ഓഫീസർ ജയൻ വരിക്കോളി, നഗരസഭാ കൗൺസിലർ പി.എം ബിജു , എസ് വിഒ രാജൻ എന്നിവർ ചേർന്ന് യാത്രയയച്ചു.

രാത്രി 9 മണിക്ക് ശേഷമാണ് കോഴിക്കോട് നിന്ന് ട്രയിൻ പുറപ്പെടുക എന്നാണ് അറിയാൻ കഴിഞ്ഞത്.

എല്ലാ തൊഴിലാളികൾക്കും റെയിൽവേ സ്റ്റേഷനിൽ നിന്ന് രാത്രിയിലേക്കുള്ള ഭക്ഷണവും വെള്ളവും നൽകി.













