കേരളത്തില്‍ ഇന്നും നാളേയും കടുത്ത ചൂട്, ജാഗ്രത പാലിക്കണം


വേനലിന് കാഠിന്യം വര്‍ധിക്കവേ ഇന്നും നാളെയും സംസ്ഥാനത്ത് കടുത്ത ചൂട് അനുഭവപ്പെട്ടേക്കാമെന്ന് മുന്നറിയിപ്പ്. കൊടുംചൂട് (Heat Wave) എന്ന പ്രതിഭാസമാണ് ഇപ്പോള്‍ സംസ്ഥാനത്തുള്ളതെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഈ സാഹചര്യത്തില്‍ സൂര്യാഘാതം ഏല്‍ക്കാന്‍ സാധ്യത ഇരട്ടിയാണ്. കടുത്ത ചൂടില്‍ 11 മണി മുതല്‍ 3 മണി വരെ പുറംജോലികള്‍ ഒഴിവാക്കണമെന്ന് ദുരന്തനിവാരണസേന പുറപ്പെടുവിച്ച മുന്നറിയിപ്പില്‍ പറയുന്നു. പോലീസടക്കം പൊതുനിരത്തില്‍ ജോലി ചെയ്യുന്നവര്‍ ഇക്കാര്യം ശ്രദ്ധിക്കണം. പുറത്തേക്ക് ഇറങ്ങേണ്ടി വന്നാല്‍ കുട കൈയില്‍ കരുതണം. ദാഹിച്ചില്ലെങ്കില്‍ പോലും ധാരാളം വെള്ളം കുടിക്കണം. മദ്യം,ചായ, കാപ്പി തുടങ്ങിയ പാനീയങ്ങള്‍ ഒഴിവാക്കണം. വെയിലേറ്റതിനെ തുടര്‍ന്ന് എന്തെങ്കിലും ക്ഷീണം അനുഭവപ്പെട്ടാല്‍ വൈദ്യസഹായം തേടണം.




Sharing is Caring