കേരളം പൂനെയില്‍; മത്സരങ്ങള്‍ നാളെ മുതല്‍


യാത്ര ഉല്ലാസമാക്കി കേരളത്തിന്റെ കായികകൗമാരം പൂനെയില്‍. 62ാം ദേശീയ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റില്‍ കിരീടം നിലനിര്‍ത്താമെന്ന ആത്മവിശ്വാസത്തോടെയാണ് സീനിയര്‍ ടീം പൂനെയിലിറങ്ങിയത്. വിവിധ പ്രായ വിഭാഗങ്ങളിലായാണ് ഇത്തവണ മീറ്റ്. പൂനെയില്‍ സീനിയര്‍ വിഭാഗം മത്സരങ്ങള്‍.


പ്രായ വിഭജനമൊന്നും തങ്ങളെ ബാധിക്കില്ലെന്ന് പ്രഖ്യാപിച്ചാണ് 79 അംഗ സംഘം കേരളത്തിനായി ട്രാക്കിലിറങ്ങുക. 41 ആണ്‍ക്കുട്ടികള്‍, 38 പെണ്‍കുട്ടികള്‍. കഴിഞ്ഞ വര്‍ഷം കോഴിക്കോട് സീനിയര്‍ വിഭാഗത്തില്‍ 156 പോയിന്റ് നേടി കേരളം ഒന്നാമതെത്തിയത്. പെണ്‍കുട്ടികള്‍ 97 പോയിന്റും ആണ്‍കുട്ടികള്‍ 59 പോയിന്റും സംഭാവന ചെയ്തു. ട്രാക്കിലും ഫീല്‍ഡിലും തമിഴ്നാട് കേരളത്തിന് വെല്ലുവിളി.


ഇന്നു വൈകിട്ട് പൂനെ ബാലേവാഡി സ്റ്റേഡിയത്തില്‍ ടീം പരിശീലനത്തിനിറങ്ങും. സ്റ്റേഡിയത്തിലെ സ്പോര്‍ട്സ് കോംപ്ലക്സിലാണ് ടീമിന് താമസ സൗകര്യം. നാളെ തുടങ്ങുന്ന ചാംപ്യന്‍ഷിപ്പ് ഏഴിന് സമാപിക്കും.

കേരള ടീം
ആണ്‍കുട്ടികള്‍: ടി.വി അഖില്‍, അനന്ത അയ്യപ്പന്‍, ബിബിന്‍ ജോര്‍ജ്, എം. ശ്രീഹരി ഉണ്ണി, അമല്‍ പി. രാഘവ്, ഷെറിന്‍ മാത്യു, റബീഹ് നെച്ചിക്കുണ്ടില്‍, ലെനിന്‍ ജോസഫ്, ഓംകാര്‍നാഥ്, എസ്. അശ്വിന്‍, പി. ഡാര്‍വിന്‍ ജോസഫ്, എം.കെ. ശ്രീനാഥ്, ആല്‍ബിന്‍ ബാബു, എസ്.എ. അഭിജിത്, എസ്. ജിജില്‍, കെ. റിതിന്‍ അലി, സെബിന്‍ സെബാസ്റ്റ്യന്‍, എന്‍.വി. സഹദ്, കെ.കെ. ദില്‍ഷന്‍, എ. ഹര്‍ഷാദ്, സി.ടി. നിധീഷ്, ടി.പി. അമല്‍, വി.എസ്. സുധീഷ്, എന്‍. അനസ്, എ. അജിത്, എ. അനീഷ്, സി.വി. സുഗന്ധ്കുമാര്‍, കെ. മുഹമ്മദ് അനസ്, വി. മുഹമ്മദ് അജ്മല്‍, കെ.ജി. ജെസണ്‍, പി.എന്‍. അജിത്, എസ്. ജിതേഷ്, ആദര്‍ശ് ബിനു, ടി. ആരോമല്‍, അഭിനന്ദ് സുന്ദരേശന്‍, കെ.ജെ. അലന്‍, ജോയ് തോമസ്, ലിബിന്‍ ഷിബു, കെ.എസ്. അനന്തു, അശ്വിന്‍ ബി. ശങ്കര്‍.

പെണ്‍കുട്ടികള്‍: ബിനിത മേരി തോമസ്, ദിവ്യ മോഹന്‍, വി.കെ. ശാലിനി, എ.ആര്‍. വിഷ്ണുപ്രിയ, അനുമോള്‍ തമ്പി, സോന ബെന്നി, ലിനെറ്റ് ജോര്‍ജ്, സബിത സാജു, സാന്ദ്ര എസ്. നായര്‍, അഷ്‌ന ഷാജി, ഡോണ റോയ്, അഭിഗയ്ല്‍ ആരോഗ്യനാഥന്‍, അഞ്ജലി തോമസ്, ലിസ്‌ബെത്ത് കരോളിന്‍ ജോസ്, അബിത മേരി മാനുവല്‍, കെ.ആര്‍. ആതിര, ഫാത്തിമ നസ്‌ല, കെ.എ. റുബീന, യു. ശ്രീലക്ഷ്മി, എം. അഞ്ജന, ഇ. നിഷ, പി.വി. വിനി, കെ. വിന്‍സി, എസ്. വൈദേഹി, സി.കെ. ശ്രീജ, അര്‍ഷ ബാബു, സി. ബബിത, അനില വേണു, പി.പി. അഞ്ജലി ജോണ്‍സണ്‍.



Sharing is Caring