സംസ്ഥാന ഗുരുതര വൈദ്യുതി പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നതെന്ന് വൈദ്യുതി മന്ത്രി എം.എം മണി. ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തേണ്ട സാഹചര്യം ഇപ്പോഴില്ല. എന്നാല്‍ ലോഡ്ഷെഡിങ് ഏര്‍പ്പെടുത്തേണ്ടി വന്നാല്‍ ജനങ്ങള്‍ സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് വൈദ്യുതി ക്ഷാമം ഉണ്ടെന്നത് വസ്തുതയാണ്. കേന്ദ്രത്തോട് വൈദ്യുതി ആവശ്യമില്ലെന്ന് പറഞ്ഞിട്ടില്ല. കിട്ടാവുന്ന വഴികളിലൂടെയെല്ലാം സംസ്ഥാനത്തേക്ക് വൈദ്യുതി എത്തിക്കാന്‍ ശ്രമിക്കുമെന്നും എം.എം മണി പറഞ്ഞു.













