പുതിയ പാര്‍ട്ടിയുമായി ദീപ; നിര്‍ണായക പ്രഖ്യാപനം ജയലളിതയുടെ ജന്മദിനത്തിലുണ്ടാവും

പുതിയ പാര്‍ട്ടിയുമായി ജയലളിതയുടെ അനന്തരവള്‍ ദീപാ ജയകുമാര്‍ സജീവ രാഷ്ട്രീയത്തിലേക്ക്. ജയയുടെ ജന്മദിനമായ ഫെബ്രുവരി 24 ന് പുതിയ പാര്‍ട്ടിയുടെ പ്രഖ്യാപനമുണ്ടാകും. ചെന്നൈയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

ജീവിതത്തില്‍ പുതിയ യാത്രയ്ക്ക് തുടക്കമിടുകയാണ്. ജയലളിത കാണിച്ച പാത പിന്തുടരുമെന്നും. ഉചിതമായ സമയത്താണ് താന്‍ രാഷ്ട്രീയ പ്രവേശം സംബന്ധിച്ച തീരുമാനമെടുത്തതെന്നും ദീപ പറഞ്ഞു.

ജയലളിതയുടെ സ്ഥാനത്തേക്ക് മറ്റൊരാള്‍ വരുന്നത് തനിക്ക് അംഗീകരിക്കാനാവില്ല.പാര്‍ട്ടിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ജയയുടെ ജന്മദിനമായ ഫെബ്രുവരി 24 ന് പറയുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ജയലളിതയേ പോലെ തന്നെ സാരി ധരിച്ച് ദീപയുടെ ഫഌക്‌സ് ബോര്‍ഡുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *