തിരുവനന്തപുരം: കേരള സര്‍ക്കാരിനോട് പ്രളയരക്ഷാ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് 113 കോടി രൂപ നല്‍കണമെന്ന് വ്യോമസേന അധികൃതര്‍. പണം നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള വ്യോമസേനയുടെ അറിയിപ്പും സംസ്ഥാന സര്‍ക്കാരിന് ലഭിച്ചു. ഓഖി ദുരന്ത സമയത്ത് രക്ഷാപ്രവര്‍ത്തനം നടത്തിയതിന്റെ ചെലവിലേയ്ക്കായി നേരത്തെയും വ്യോമസേന സര്‍ക്കാരിനോട് പണം ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 15 മുതല്‍ തുടര്‍ച്ചയായിട്ടുള്ള നാല് ദിവസം വ്യോമസേനയും മറ്റ് സേനാവിഭാഗങ്ങളും രക്ഷാദൗത്യത്തില്‍ ഏര്‍പ്പെട്ടിരുന്നു . ഇത്തരത്തില്‍ വിമാനങ്ങളും ഹെലിക്കോപ്ടറും ഉപയോഗിച്ച് ജനങ്ങളെ രക്ഷിച്ചതിനുളള ചെലവിലേക്കാണ് തുക നല്‍കാന്‍ വ്യോമസേന ആസ്ഥാനത്ത് നിന്നും സംസ്ഥാന ചീഫ് സെക്രട്ടറിക്ക് അറിയിപ്പ് ലഭിച്ചത്.

ഓഖി ദുരന്തസമയത്ത് സര്‍ക്കാരിന് ആദ്യം 26 കോടി രൂപയുടെ ബില് നല്‍കിയ വ്യോമസേനാ പിന്നീട് 35 കോടിയുടെ ബില്ലും ആവശ്യപ്പെട്ടു .എന്നാല്‍ ആ ഘട്ടത്തില്‍ സര്‍ക്കാര്‍ പ്രതിഷേധം അറിയിക്കുകയാണ് ചെയ്തത് . 113 കോടിയുടെ ബില്‍ ലഭിച്ചതിനെക്കുറിച്ച് ഇതുവരെ സര്‍ക്കാര്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല












