കേന്ദ്രമന്ത്രി രാജീവ് പ്രതാപ് റൂഡി രാജിവെച്ചു; പിന്മാറ്റം മന്ത്രിസഭാ പുനസംഘടനയുടെ ഭാഗമായി


കേന്ദ്ര നൈപുണ്യ വികസന-സംരഭക വകുപ്പ് മന്ത്രി രാജീവ് പ്രതാപ് റൂഡി രാജിവെച്ചു. മന്ത്രിസഭാ പുനസംഘടനയുടെ ഭാഗമായാണ് റൂഡിയുടെ രാജി. മന്ത്രിസഭയില്‍ നിന്ന് പിന്മാറിയ റൂഡി പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി ഉള്‍പ്പെടെ എട്ടു മന്ത്രിമാരുമായി ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ ഇന്ന് കൂടിക്കാഴ്ച്ച നടത്തിയിരുന്നു. മുതിര്‍ന്ന മന്ത്രിമാരായ നിര്‍മ്മല സീതാറാം, പ്രകാശ് ജാവേദ്കര്‍, ജെ.പി നഡ്ഢ ഉള്‍പ്പെടെയുള്ള നേതാക്കള്‍ കൂടിക്കാഴ്ച്ചയില്‍ പങ്കെടുത്തു




Sharing is Caring