കെവിന്‍റെ കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയബന്ധമില്ലെന്ന് ഐജി


കോട്ടയം: കെവിന്‍റെ കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയബന്ധമൊന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് അന്വേഷണ സംഘത്തലവന്‍ ഐജി വിജയ് സാഖറെ. കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.


രാഷ്ട്രീയ പാര്‍ട്ടികള്‍ക്കോ സംഘടനകള്‍ക്കോ കേസുമായി ബന്ധമൊന്നുമില്ല. ഇത് പ്രണയത്തിന്‍റെ പേരിലുള്ള കൊലപാതകമാണ്. കൊല്ലപ്പെട്ട കെവിന്‍റെ ഭാര്യയായ നീനുവിന്‍റെ സഹോദരനും പിതാവിനുമായിരുന്നു വൈരാഗ്യം. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും അദ്ദേഹം പറഞ്ഞു.


കേസില്‍ പോലീസുകാരുടെ പങ്കിനെക്കുറിച്ച്‌ കൂടുതല്‍ അന്വേഷണം നടക്കുകയാണ്. കെവിന്‍റെ സുഹൃത്ത് അനീഷിന്‍റെ മൊഴിയില്‍ വൈരുദ്ധ്യമില്ലെന്നും കേസുമായി ബന്ധപ്പെട്ട് നിരവധി പേരുടെ മൊഴികള്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഐജി കൂട്ടിച്ചേര്‍ത്തു.



Sharing is Caring