കെവിന്റേത് മുങ്ങിമരണം തന്നയെന്ന് മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട്


കോട്ടയം: മാന്നാനം സ്വദേശി കെവിന്‍ ജോസഫ് മരിച്ചത് വെള്ളത്തില്‍ മുങ്ങി മരിച്ചത് തന്നെയാണെന്ന് മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് ഐ.ജി വിജയ് സാഖറെയ്ക്ക് കൈമാറി. അന്തിമ തീരുമാനത്തില്‍ എത്തുന്നതിന് മുന്പ് കെവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ തെന്മലയില്‍ പരിശോധന നടത്തണമെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ട്.


ആദ്യ പോസ്റ്റ്‌മോര്‍ട്ടം റിപ്പോ‌ര്‍ട്ടിലെ സൂചനകളെ ശരിവയ്‌ക്കുന്നതാണ് ഈ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളും. മരണകാരണമായേക്കാവുന്ന പരിക്കുകളൊന്നും കെവിന്റെ ശരീരത്തിലില്ല. ആകെയുള്ള 15 മുറിവുകളില്‍ കൂടുതലും വീണപ്പോള്‍ ഉരഞ്ഞ് സംഭവിച്ചതാണ്. മുഖത്തേറ്റ ചതവുകള്‍ മര്‍ദ്ദനത്തിന്റേതാണെങ്കിലും ഇത് മരണകാരണമാണെന്നു പറയാനാകില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.




Sharing is Caring