കേരളത്തിലെ പിസിസി ഭാരവാഹിപ്പട്ടിക സംബന്ധിച്ച് പരിഹരിക്കാനാകാത്ത പ്രശ്നങ്ങള്‍ ഒന്നും ഇല്ലെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം എകെ ആന്റണി. പരിഹാരമുണ്ടാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും എത്രയും വേഗം പരിഹരിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
ഹൈക്കമാന്‍ഡ് നിര്‍ദ്ദേശത്തെ തുടര്‍ന്ന് പുതുക്കി തയ്യാറാക്കിയ ഭാരവാഹിപ്പട്ടികയിലും രൂക്ഷമായ തര്‍ക്കം ഉടലെടുത്ത സാഹചര്യത്തിലാണ് ആന്റണിയുടെ പ്രതികരണം. പട്ടിക അംഗീകരിക്കരുതെന്ന് വിഎം സുധീരന് ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ കഴിഞ്ഞ ദിവസം ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടിരുന്നു.
കേരളത്തിലെ സിപിഐഎമ്മിനെ നിയന്ത്രിക്കുന്ന നേതൃത്വം മുഖ്യ ശത്രുവായിക്കാണുന്നത് കോണ്‍ഗ്രസിനെയാണെന്ന് ആന്റണി പറഞ്ഞു. അതിനവര്‍ക്ക് ലക്ഷ്യമുണ്ട്. കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ ബിജെപിയെ വളര്‍ത്തുകയാണ് സിപിഐഎം ചെയ്യുന്നത്. കോണ്‍ഗ്രസിന്റെ എംപിമാരുടെ എണ്ണം കുറയ്ക്കാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നത്.
പ്രസംഗത്തില്‍ ബിജെപിയോടും ആര്‍എസ്എസിനോടും ആക്രമണസ്വഭാവവും സമീപനത്തില്‍ മൃദുത്വവുമാണ് സിപി ഐഎമ്മിന്റേത്. ആന്റണി കുറ്റപ്പെടുത്തി.













