കെപിസിസി നിര്‍വാഹക സമിതി യോഗം ഇന്ന്


കെപിസിസി നിര്‍വാഹക സമിതി യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ നയിക്കുന്ന ജനരക്ഷാ മാര്‍ച്ചിന്റെ ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനാണ് യോഗം. ഡിസിസി തലത്തിലുള്ള പുനസംഘടനാ യോഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ഇന്നലത്തെ ഭാരവാഹിയോഗം തീരുമാനിച്ചിരുന്നു.രമേശ് ചെന്നിത്തല ഹൈക്കമാന്റിന് അയച്ച കത്ത് നിഷേധിച്ച സാഹചര്യത്തില്‍ ഇക്കാര്യത്തെക്കുറിച്ച് ചര്‍ച്ചയുണ്ടാകില്ലെന്നാണ് സൂചന. തദ്ദേശ തെരഞ്ഞെടുപ്പില്‍ വീഴ്ചവരുത്തിയ നേതാക്കള്‍ക്കെതിരെ ഇതുവരെ നടപടിയെടുക്കാത്തതിനെതിരെ യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നേക്കും.




Sharing is Caring