ബിപിസിഎല്‍ ടാങ്കര്‍ ലോറി സമരം ജില്ലാ കലക്ടര്‍ വിളിച്ച് ചേര്‍ത്ത ചര്‍ച്ച പരാജയപ്പെട്ടു


കൊച്ചി അമ്പലമുകള്‍ ബിപിസിഎല്‍ ടാങ്കര്‍ ലോറി സമരം തീര്‍ക്കാന്‍ ജില്ലാ കലക്ടര്‍ വിളിച്ച് ചേര്‍ത്ത ചര്‍ച്ച പരാജയപ്പെട്ടു. സമരം കൂടുതല്‍ ശക്തമാകുമെന്ന് സംയുക്ത സമര സമിതി പ്രഖ്യാപിച്ചു. കഴിഞ്ഞ ശനിയാഴ്ച മുതലാണ് അമ്പലമുകള്‍ ബിപിസ്എല്‍ പ്ലാന്റില്‍ ലോറി സമരം ആരംഭിച്ചത്. കമ്പനിക്കാരുടെ ലോറികള്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ കോണ്‍ട്രാക്ട് വാഹനങ്ങള്‍ക്കും ലഭിക്കണമെന്ന ആവശ്യം ഉന്നയിച്ചായിരുന്നു സമരം.സമര സമിതിയുമായും കമ്പനി പ്രതിനിധികളുമായും നടത്തിയ ചര്‍ച്ചയില്‍ വിട്ടുവീഴ്ചക്ക് തയ്യാര്‍ ആകാത്തതിനെ തുടര്‍ന്നാണ് ചര്‍ച്ച പരാജയപ്പെട്ടത്.




Sharing is Caring