കുമ്മനം രാജശേഖരനെ ബിജെപി സംസ്ഥാന അധ്യക്ഷനായി ഇന്ന് പ്രഖ്യാപിക്കും

കുമ്മനം രാജശേഖരനെ ബിജെപി സംസ്ഥാന അധ്യക്ഷനായി ഇന്ന് പ്രഖ്യാപിക്കും. ദില്ലിയില്‍ നിന്ന് ഇന്ന് തിരുവനന്തപുരത്ത് എത്തുന്ന കുമ്മനത്തിന് വിമാനത്താവളത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ സ്വീകരണം ഒരുക്കിയിട്ടുണ്ട്. ഉച്ചക്ക് ശേഷം ബിജെപി സംസ്ഥാന അധ്യക്ഷനായി കുമ്മനം രാജശേഖരന്‍ ചുമതലയേല്‍ക്കും.

ആര്‍എസ്എസ് പ്രചാരകനില്‍ നിന്ന് ബിജെപി സംസ്ഥാന അധ്യക്ഷസ്ഥാനത്തെത്തുന്ന ആദ്യ നേതാവാണ് കുമ്മനം രാജശേഖരന്‍. ഒരുകാലത്ത് സംഘപരിവാറില്‍ തീവ്രഹൈന്ദവമുഖമായിരുന്ന കുമ്മനം ആറന്മുള വിമാനത്താവളവിരുദ്ധസമരത്തിലൂടെ സാമൂഹികവിഷയങ്ങളില്‍ ശ്രദ്ധാകേന്ദ്രമായി.

മികച്ച സംഘടകന്‍, ഒപ്പം തീപ്പൊരിപ്രസംഗത്തിലൂടെ അണികളെ ആവേശത്തിലാക്കുന്ന നേതാവ്. രാഷ്ട്രീയപ്രസ്ഥാനത്തില്‍ ഇതുവരെ പ്രവര്‍ത്തിക്കാത്ത കുമ്മനം ഈ രണ്ട് വിശേഷണങ്ങള്‍ക്കും അനുയോജ്യനായ നേതാവായാണ് സംസ്ഥാന ബിജെപിയുടെ പുതിയ അമരക്കാരനായെത്തുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *