കെജ്‌രിവാൾ രാജ്യ വിരുദ്ധനെന്ന് സുബ്രഹ്മണ്യൻ സ്വാമി


ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെപ്പോലെയുള്ള രാജ്യവിരുദ്ധന്മാര്‍ മുഖ്യമന്ത്രിയായിരിക്കുന്ന കാലത്തോളം ഭാരതത്തിന് പാക്കിസ്ഥാനുമായി യുദ്ധം ചെയ്യാനാകില്ലെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി.


കെജ്‌രിവാളിന്റെ ദേശവിരുദ്ധവും നക്സലൈറ്റ് അനുകൂലവുമായ മനോഭാവം എല്ലാവര്‍ക്കും അറിയാവുന്നതാണെന്നും സ്വാമി കൂട്ടിച്ചേർത്തു. ദല്‍ഹി സര്‍ക്കാരിനെ പിരിച്ചുവിട്ട്, രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നും സ്വാമി ആവശ്യപ്പെട്ടു.


ഇതിനു പുറമെ പാക്കിസ്ഥാന്റെ അവകാശവാദങ്ങളോട് ഭാരതം പ്രതികരിക്കേണ്ട കാര്യമില്ലെന്നും സുബ്രഹ്മണ്യൻ സ്വാമി അഭിപ്രായപ്പെട്ടു. തെളിവ് നല്‍കിയാലും പാക്കിസ്ഥാൻ ഒരു നടപടിയുമെടുക്കാന്‍ പോകുന്നില്ല, പിന്നെന്തിനാണ് പാക്കിസ്ഥാനുമായി ചർച്ചകളെന്ന് അദ്ദേഹം ചോദിച്ചു. കസബിന്റെയും ഹാഫിസ് സയിദിന്റെയും കാര്യത്തില്‍ പാക്കിസ്ഥാന് ഭാരതം തെളിവ് നൽകിയിരുന്നു പക്ഷേ നിരാശയായിരുന്നു ഫലമെന്ന് അദ്ദേഹം പറഞ്ഞു.



Sharing is Caring