ക്രമക്കേടു നടത്താൻ സർക്കാർ വിജ്ഞാപനത്തിലടക്കം വെള്ളം ചേർത്തു 100 കോടിയോളം രൂപയുടെ അഴിമതിയാണു കെ.ബാബുമന്ത്രിയായിരിക്കുമ്പോൾ എക്സൈസ് വകുപ്പിൽ നടത്തിയതെന്ന് അന്വേഷണ സംഘം മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ സമർപ്പിച്ച ത്വരിതാന്വേഷണ റിപ്പോർട്ട്. 2011 മുതൽ 2016 വരെയുള്ള കാലയളവിൽ മാനദണ്ഡങ്ങളിൽ പാലിക്കാതെ ബാർ ലൈസൻസും ബീയർ ആന്റ് വൈൻ ലൈസൻസും നൽകിയതിലൂടെയാണ് വൻ അഴിമതി നടന്നതെന്നാണ് എറണാകുളം സെൻട്രൽ റെയ്ഞ്ച് വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ബ്യൂറോ എസ്പി നൽകിയ റിപ്പോർട്ടിൽ വിശദമാക്കുന്നത്. വിജിലൻസ്ഡിവൈഎസ്പി ഫിറോസ് എം. ഷഫീഖാണ് ത്വരിതാന്വേഷണത്തിനു നേതൃത്വം നൽകിയത്.













