കെപിസിസി അധ്യക്ഷ പദവി ഏറ്റെടുക്കില്ലെന്ന നിലപാടില്‍ ഉറച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കേരളത്തിന്റെ ചുമതലയുള്ള ഹൈക്കമാന്‍ഡ് റിട്ടേണിംഗ് ഓഫീസര്‍ സുദര്‍ശന്‍ നാച്ചിയപ്പനുമായുള്ള കൂടിക്കാഴ്ചയിലാണ് ഉമ്മന്‍ ചാണ്ടി നിലപാട് വ്യക്തമാക്കിയത്. സമയവായത്തിലൂടെ തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് നേതൃത്വത്തിന്റെ ആവശ്യം.
പ്രസിഡന്റ് സ്ഥാനത്തേക്ക് ബെന്നി ബെഹനാന്റെ പേര് നിര്‍ദ്ദേശിച്ചതായും സൂചനയുണ്ട്. അന്തിമ തീരുമാനമെടുക്കും മുമ്പ് രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും തമ്മില്‍ കൂടിക്കാഴ്ച നടത്തിയേക്കുമെന്നുംം സൂചനയുണ്ട്. അതേസമയം കേരളത്തില്‍ നിന്ന് നിര്‍ദേശിക്കുന്നവരെ തന്നെ ഹൈക്കമാന്റ് അംഗീകരിക്കണമെന്നില്ല.

അടുത്തമാസം മധ്യത്തോടെ എ.െഎ.സി.സി യോഗം ചേരാനിരിക്കെ അതിന് മുമ്പ് കേരളത്തില്‍ നിന്നുള്ള കെ.പി.സി.സി, .െഎ.സി.സി അംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ നടക്കുന്നത്.












