കെ.പി.എസി ലളിത സംഗീത നാടക അക്കാദമി അധ്യക്ഷയാകും


ചലച്ചിത്ര നടിയും നാടക പ്രവര്‍ത്തകയുമായ കെ.പി.എ.സി ലളിത സംഗീത നാടക അക്കാദമി അധ്യക്ഷയാക്കും.പുതിയ ചെയര്‍മാനായി പ്രമുഖ എഴുത്തുകാരന്‍ വൈശാഖന്‍ ആയിരിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.


ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാനായി ബീനാ പോളിനെയും സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്. ഇതുസംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് തിങ്കളാഴ്ച പുറത്തിറങ്ങുമെന്നാണ് സൂചന.


കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വടക്കാഞ്ചേരി മണ്ഡലത്തില്‍ നിന്ന് ഇടതുപക്ഷ സ്ഥാനാര്‍ഥിയായി കെ.പി.എസി ലളിതയുടെ പേര് നിര്‍ദ്ദേശിച്ചിരുന്നെങ്കിലും പ്രാദേശിക ഘടകങ്ങളില്‍ നിന്നുള്ള എതിര്‍പ്പു കാരണം സ്വയം പിന്മാറുകയായിരുന്നു.



Sharing is Caring