കെ.എം മാണിയെ യു.ഡി.എഫിന് വേണ്ടന്ന് കോണ്‍ഗ്രസ് നേതാവ് പി.ടി തോമസ് എം.എല്‍.എ. കെ.എം മാണിയെ മുന്നണിയില്‍ വേണാ വേണ്ടയോ എന്നത് യു.ഡി.എഫ് നേതൃയോഗം ചേര്‍ന്ന് തീരുമാനിക്കേണ്ട കാര്യമാണ്. അല്ലാതെ ഒന്നോ രണ്ടോ ആളുകളല്ല കാര്യം തീരുമാനിക്കുന്നതെന്നും പി.ടി തോമസ് മലപ്പുറത്ത് പറഞ്ഞു.
പി.കെ കുഞ്ഞാലിക്കുട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട് മലപ്പുറത്ത് എത്തിയതായിരുന്നു പി.ടി തോമസ്. കുഞ്ഞാലിക്കുട്ടിക്ക് വേണ്ടി കെ.എം മാണി പ്രചരണം നടത്തിയത് വ്യക്തിപരമാണ്. മലപ്പുറത്ത് ജയിക്കാന്‍ മാണിയുടെ സഹായം ആവശ്യമില്ല. മാണി യു.ഡി.എഫ് വിട്ട സാഹചര്യവും ഇപ്പോള്‍ തിരിച്ചു വരേണ്ട സാഹചര്യവുമാണോ നിലവിലുള്ളതെന്ന് പരിശോധിക്കണമെന്നും പി.ടി തോമസ് പറഞ്ഞു.














