കൂട്ടമാനഭംഗത്തിന്റെ കഥ പറഞ്ഞ് പണം തട്ടാന്‍ ശ്രമിച്ച യുവതി പൊലീസ് കസ്റ്റഡിയില്‍


കൂട്ടമാനഭംഗത്തിന്റെ കഥ പറഞ്ഞ് പണം തട്ടാന്‍ ശ്രമിച്ച യുവതി പൊലീസ് കസ്റ്റഡിയില്‍. രണ്ടു ദിവസങ്ങള്‍ക്കു മുന്‍പാണ് യുവതി പൊലീസ് സ്റ്റേഷനില്‍ കേസ് ഫയല്‍ ചെയ്തത്. ഓടുന്ന കാറില്‍ കൂട്ടമാനഭംഗത്തിനിരയായെന്നു ആരോപിച്ചായിരുന്നു കേസ്.


എന്നാല്‍ കേസില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇത് വ്യാജ കേസ് ആണെന്നും കൂട്ടമാനഭംഗത്തിന്റെ പേരില്‍ നഷ്ടപരിഹാരം കൈപ്പറ്റാനായി കെട്ടിച്ചമച്ച കഥയാണിതെന്നും തെളിഞ്ഞു. നാലു മാസങ്ങള്‍ക്കു മുന്‍പ് ഇതേ പരാതി ദില്ലിയിലെ ആനന്ദ് വിഹാര്‍ പൊലീസ് സ്റ്റേഷനിലും പരാതി ഫയല്‍ ചെയ്തതായി കൂടുതല്‍ അന്വേഷണത്തില്‍ വ്യക്തമായി.




Sharing is Caring