കുഴല്‍പ്പണ വേട്ട; 60 ലക്ഷം എക്‌സൈസ് ഉദ്യോഗസ്ഥര്‍ പിടികൂടി


മതിയായ രേഖകളില്ലാതെ കടത്തുകയായിരുന്ന 60 ലക്ഷം രൂപ എക്‌സൈസ് സംഘം പിടികൂടി. ഇന്ന് പുലര്‍ച്ചെ തോല്‍പ്പെട്ടി എക്‌സൈസ് ചെക്ക്‌പോസ്റ്റ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് പണം പിടികൂടിയത്. ബംഗ്ലൂരുവില്‍ നിന്ന് കല്‍പ്പറ്റയിലേക്ക് വരികയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസില്‍ നിന്നാണ് പണം പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് മൈസൂരു സ്വദേശികളായ രഞ്ജിത് സിങ്, വിക്രം സിങ് എന്നിവരെ കസ്റ്റഡയിലെടുത്തിട്ടുണ്ട്. ഇവരെ എക്‌സൈസ് തിരുനെല്ലി പൊലിസിന് കൈമാറി. പ്രതികളെ ഇന്ന് മാനന്തവാടി കോടതിയില്‍ഹാജരാക്കും.




Sharing is Caring