കുറ്റവാളികളെ സഭ സംരക്ഷിക്കില്ലെന്ന് ആര്‍ച്ച് ബിഷപ്പ് കാര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി


കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാകത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ വൈദികന് പറ്റിയത് ഗുരുതര തെറ്റാണെന്ന് സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കാര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. കുറ്റവാളികളെ ഒരു കാരണവശാലും സഭ സംരക്ഷിക്കില്ലെന്നും ഇത്തരം കുറ്റകൃയ്യങ്ങള്‍ ഭാവിയില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സഭ ജാഗ്രത പുലര്‍ത്തണമെന്നും മാര്‍ ആലഞ്ചേരി വ്യക്തമാക്കി.


സംഭവുമായി ബന്ധപ്പെട്ട് വയനാട് ശിശുക്ഷേമ സമിതി ചെയര്‍മാന്‍ ഫാ.തോമസ് തേരകത്തെ പുറത്താക്കണമെന്ന് ആരോഗ്യമന്ത്രി കെ.കെ ഷൈലജ അറിയിച്ചു. ശിശുക്ഷേമ സമിതി അംഗമായ കന്യാസ്ത്രീയേയും പുറത്താക്കണമെന്നും ഇതുമായി ബന്ധപ്പെട്ട ഉത്തരവ് തിങ്കളാഴ്ച പുറപ്പെടുവിക്കുമെന്നും മന്ത്രി അറിയിച്ചു. വയനാട് ശിശുക്ഷേമ സമിതി വരുത്തിയത് ഗുരുതര വീഴ്ചയാണെന്നും അന്വേഷണത്തില്‍ പോലീസ് കണ്ടെത്തിയിരുന്നു.




Sharing is Caring