കുത്തിയോട്ടം വിവാധമാക്കേണ്ട: കാലങ്ങളായി നിലനില്‍ക്കുന്ന ചടങ്ങാണെന്നും കടകംപള്ളി സുരേന്ദ്രന്‍


തിരുവനന്തപുരം: ആറ്റുകാല്‍ ക്ഷേത്രത്തിലെ കുത്തിയോട്ടം വിവാദമാക്കേണ്ടെന്ന് ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കുത്തിയോട്ടത്തിനെതിരെ ഇപ്പോള്‍ ചാടി വീഴേണ്ടതില്ലെന്നും, ബാലാവകാശ ലംഘനം നടന്നിട്ടുണ്ടെങ്കില്‍ പരിശോധിച്ചു പറയേണ്ടതാണെന്നും മന്ത്രി പറഞ്ഞു. മുന്‍വര്‍ഷത്തേക്കാള്‍ പൂര്‍വാധികം ഭംഗിയായി ഈ വര്‍ഷവും കുത്തിയോട്ടം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.


ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് കുട്ടികളെ പങ്കെടുപ്പിച്ച് നടത്തുന്ന ചടങ്ങാണ് കുത്തിയോട്ടം. പഴുപ്പിച്ച കമ്പി കുട്ടികളുടെ ശരീരത്തില്‍ കുത്തിയിറക്കുന്നതും ചടങ്ങിന്റെ ഭാഗമാണ് ഇതിനെതിരെ ഡി.ജി.പി ആര്‍ ശ്രീലേഖ തന്റെ ബ്ലോഗില്‍ രൂക്ഷമായ വിമര്‍ശനം നടത്തിയതിന് പിന്നാലെ. ബാലാവകാശ കമിഷന്‍ ബുധനാഴ്ച കേസെടുത്തിരുന്നു




Sharing is Caring