കുടുംബവഴക്കിനിടെ അച്ഛന്റെ വെടിയേറ്റ മകന്‍ മരിച്ചു


കുടുംബവഴക്കിനിടെ അച്ഛന്റെ വെടിയേറ്റ് എറണാകുളത്തെ സ്വകാര്യആശുപത്രിയില്‍ ചികിത്സയിലായിരുന്ന മകന്‍ മരിച്ചു.
ഇടുക്കി ശാന്തന്‍പാറ സൂര്യനെല്ലി സ്വദേശി ബിനുവാണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് പിതാവ് അച്ചന്‍കുഞ്ഞുമായുള്ള തര്‍ക്കത്തിനിടെ ബിനുവിന് വെടിയേറ്റത്.
ബിനുവിന്റെ ഇളയസഹോദരന്റെ ഭാര്യയുമായി പിതാവ് നിരന്തരം കലഹിക്കുമായിരുന്നു.
കഴിഞ്ഞ ദിവസം മദ്യപിച്ചെത്തിയ അച്ചന്‍കുഞ്ഞ് സഹോദരഭാര്യയുമായി വീണ്ടും വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെട്ടതോടെ ബിനു പ്രശ്‌നത്തില്‍ ഇടപെട്ടു.
തര്‍ക്കം മൂര്‍ച്ഛിച്ചതോടെ അടുക്കളയില്‍ ഒളിപ്പിച്ചു വച്ച നാടന്‍ തോക്ക് കൊണ്ട് അച്ചന്‍കുഞ്ഞ് മകനെ വെടിവയ്ക്കുകയായിരുന്നു. ലൈസന്‍സില്ലാത്ത തോക്കാണിതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.




Sharing is Caring