ദേശീയപാത വികസനത്തിന്റെ ഭാഗമായി കീഴാറ്റൂര്‍ വയലിലൂടെ ബൈപാസ് നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ വീണ്ടും തലപൊക്കുന്നു. കുപ്പം-കുറ്റിക്കോല്‍ റോഡിനെതിരായ ജനകീയ സമരം ഇന്ന് വീണ്ടും പുനരാരംഭിക്കും.
250 ഏക്കര്‍ വയല്‍ നികത്തി ബൈപ്പാസ് നിര്‍മ്മിക്കാനാണ് സര്‍ക്കാര്‍ നീക്കം. ആദ്യ ഘട്ടത്തില്‍ 19 ദിവസത്തെ സമരം മന്ത്രിയുടെ ഉറപ്പിനെത്തുടര്‍ന്നാണ് അവസാനിപ്പിച്ചത്. കുപ്പം മുതല്‍ കുറ്റിക്കോല്‍ വരെയുള്ള പ്രൊപ്പോസലില്‍ വയല്‍ രണ്ടായി വെട്ടി മുറിക്കേണ്ടി വരുമെന്നാണ് സമര സമിതിയുടെ പരാതി. വയല്ക്കരയില് ഇന്ന് വൈകുന്നേരം നാല് മണിക്ക് വിപുലമായ സമരപ്രഖ്യാപന യോഗം നടക്കും.













