കീഴടങ്ങിയ ജെഎന്‍യു വിദ്യാര്‍ത്ഥികളെ മൂന്നു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു


രാജ്യദ്രോഹക്കുറ്റത്തിന് പൊലീസ് അറസ്റ്റ് ചെയ്യാനിരിക്കെ കീഴടങ്ങിയ ഉമര്‍ ഖാലിദ്, അനിര്‍ഭാന്‍ ഭട്ടാചാര്യ എന്നിവരെ മൂന്നുദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ദില്ലി വിചാരണക്കോടതിയുടെതാണ് വിധി. ഒരാഴ്ചത്തെ കസ്റ്റഡിയാണ് പൊലീസ് ആവശ്യപ്പെട്ടിരുന്നത്. ഇന്നലെ രാത്രി വൈകിയാണ് ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഇരുവരും സര്‍വകലാശാലയ്ക്ക് പുറത്തെത്തി പൊലീസില്‍ കീഴടങ്ങിയത്. സൗത്ത് കാമ്പസ് സ്റ്റേഷനിലാണ് ഇവര്‍ കസ്റ്റഡിയിലിരിക്കുന്നത്.




Sharing is Caring