കേന്ദ്ര റയില്‍ ബജറ്റ്‌ ഇന്ന്‌ അവതരിപ്പിക്കും


കേന്ദ്ര റയില്‍ ബജറ്റ്‌ ഇന്ന്‌ അവതരിപ്പിക്കും. കൂടുതല്‍ പദ്ധതികള്‍ക്കു പകരം റെയില്‍വേയെ ശക്‌തിപ്പെടുത്തുന്ന നടപടികളാവും ഇക്കുറിയും ഉണ്ടാവുക. യാത്രാനിരക്ക്‌ അഞ്ചുമുതല്‍ 10 ശതമാനംവരെ വര്‍ധിപ്പിക്കുമെന്ന്‌ റെയില്‍ഭവന്‍ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.
അടിസ്‌ഥാനസൗകര്യ വികസനത്തിനാകും ഊന്നല്‍. അതിനാല്‍ കേരളത്തിന്‌ കൂടുതല്‍ ട്രെയിനുകള്‍ അനുവദിക്കാനും സാധ്യതയില്ല. പാത ഇരട്ടിപ്പിക്കലും വൈദ്യുതീകരണവും പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ നിലവിലുള്ള ട്രെയിനുകള്‍ക്കു കേരളത്തില്‍ മികച്ച രീതിയില്‍ സര്‍വീസ്‌ നടത്താന്‍ സാധിക്കുന്നില്ല. അതുകൊണ്ട്‌ അടിസ്‌ഥാന സൗകര്യം വിപുലപ്പെടുത്തിയശേഷം മതി കൂടുതല്‍ ട്രെയിനുകള്‍ അനുവദിക്കുക എന്നതാകും ഇത്തവണയും വകുപ്പു മന്ത്രി സുരേഷ്‌ പ്രഭുവിന്റെ നയം.




Sharing is Caring