കിഷ്‌കിന്താ തീം പാര്‍ക്കില്‍ ട്രയല്‍ റണ്ണിനിടെ അപകടം; ഒരാള്‍ മരിച്ചു; ഏഴുപേര്‍ക്ക് പരിക്ക്


കിഷ്‌കിന്താ അമ്യൂസ്‌മെന്റ് പാര്‍ക്കിലെ ഡിസ്‌കോ ഡാന്‍സര്‍ റൈഡിന്റെ ട്രയല്‍ റണ്ണിനിടെ അപകടം. അപകടത്തില്‍ ഒരാള്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പാര്‍ക്കിലെ തൊഴിലാളികള്‍ക്കാണ് പരിക്കേറ്റത്. പരീക്ഷണ പറക്കലിനിടെ ഡിസ്‌കോ ഡാന്‍സ് റൈഡിന്റെ കോച്ചുകള്‍ തമ്മില്‍ പരസ്പരം കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. 15 അടി ഉയരത്തിലാണ് അപകടം നടന്നത്.




Sharing is Caring