തെരഞ്ഞെടുപ്പ് കൊട്ടിക്കലാശം വേണ്ടെന്ന് രാഷ്ട്രീയ പാർട്ടികൾ

IMG-20160512-WA0036കൊയിലാണ്ടി: തെരഞ്ഞെടുപ്പ് (പചരണത്തിന്റെ ഭാഗമായി ഈ തവണ കൊയിലാണ്ടി പോലീസ് സ്റ്റേഷൻ പരിധിയിൽ ദേശീയ പാതയോരത്ത് എവിടെയും കൊട്ടിക്കലാശം വേണ്ടെന്ന് കൊയിലാണ്ടി സർക്കിൾ ഇൻസ്പെക്ടർ ആർ.ഹരിദാസ് വിളിച്ചുചേർത്ത രാഷ്ട്രീയ പാര്ട്ടിക്കാരുടെ യോഗത്തില്‍ തീരുമാനമായി. തിരഞ്ഞെടുപ്പ് പ്രചരണവും ആഹ്ലാദ പ്രകടനവും സമാധന പരമായി നടത്തുവാന്‍ നിർദ്ദേശം നല്കാനാണ് പോലീസ് യോഗം വിളിച്ചു ചേര്ത്തത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിയമ ലംഘനം നടത്തുന്നവരെ കർശനമായി നേരിടുമെന്ന് സി.ഐ വ്യക്തമാക്കി. സി.ഐ .ആർ.ഹരിദാസ്,എസ്ഐ നിപുൻ ശങ്കർ, രഷ്ട്രീയ കക്ഷിനേതക്കന്‍ മാരായ കെ.കെ.മുഹമ്മദ്, കെ.വിജയൻ ,സുനിൽ മോഹൻ, വായനാരി വിനോദ്, ഇ.എസ്.രാജൻ, കെ.എം നജീബ് മറ്റു പ്രമുഖരും മാധ്യമ പ്രവര്ത്തുകരും യോഗത്തില്‍ പങ്കെടുത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *