മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥ കിരണ്‍ ബേദിയെ പുതുച്ചേരിയില്‍ ലെഫ്റ്റനന്റ് ഗവര്‍ണറായി നിയമിച്ചു. പ്രസിഡന്റിന്റെ ഓഫീസാണ് കിരണ്‍ ബേദിയെ നിയമിച്ചു കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.
ഔദ്യോഗിക ജീവിതത്തില്‍ നിന്ന് വിരമിച്ച ബേദി കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. തുടര്‍ന്ന് ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആയിരുന്നു കിരണ്‍ ബേദി. എന്നാല്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി മൂന്ന് സീറ്റില്‍ ഒതുങ്ങിയതോടെ ബേദി രാഷ്ട്രീയം വിട്ടിരുന്നു.













