സംസ്ഥാനത്ത് പുതുയ മന്ത്രിസഭ രൂപീകരിക്കാന്‍ പിണറായി വിജയനെ ഗവര്‍ണര്‍ പി സദാശിവം ക്ഷണിച്ചു. തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടിയ എല്‍ഡിഎഫിലെ മുഖ്യ പാര്‍ട്ടിയായ സിപിഐഎമ്മിന്റെ നിയമസഭാകക്ഷി നേതാവ് എന്ന നിലയിലാണ് പിണറായി വിജയനെ ക്ഷണിച്ചിരിക്കുന്നത്. പിണറായി വിജയനെ സിപിഐഎം പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തെരഞ്ഞെടുത്ത വിവരം പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ഗവര്‍ണറെ കണ്ട് ധരിപ്പിച്ചു. തുടര്‍ന്നാണ് മന്ത്രിസഭാ രൂപീകരണ നീക്കങ്ങളിലേക്ക് സംസ്ഥാന ഭരണത്തലവന് കൂടിയായ ഗവര്‍ണര്‍ കടന്നിരിക്കുന്നത്.
കൂടിക്കാഴ്ചയില്‍ എംഎല്‍എമാരുടെ പിന്തുണ അടങ്ങിയ കത്ത് കോടിയേരി ഗവര്‍ണര്‍ക്ക് കൈമാറി. ഇതിന്റെ അടിസ്ഥാനത്തില്‍ നിയുക്ത മുഖ്യമന്ത്രി പിണറായിയെ ഗവര്‍ണര്‍ മന്ത്രിസഭാ രൂപീകരണത്തിനായി ക്ഷണിച്ചു. ബുധനാഴ്ച രാവിലെ 9.30 പിണറായി വിജയന് ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തുമെന്ന് കോടിയേരി അറിയിച്ചു.













