കിക്ക് ബോക്‌സിങ് മത്സരത്തിനിടെ ഇടിയേറ്റ് ഇന്ത്യന്‍ വംശജന്‍ മരിച്ചു


ഇന്ത്യന്‍ വംശജനായ കിക്ക് ബോക്‌സിങ് താരം മത്സരത്തിനിടെ മരിച്ചു. 32കാരനായ പ്രദീപ് സുബ്രഹ്മണ്യനാണ് മരിച്ചത്. ഇദ്ദേഹത്തിന്റെ ആദ്യ കിക്ക് ബോക്‌സിങ് മത്സരമായിരുന്നു ഇത്. വേള്‍ഡ് ബോഡി ബില്‍ഡിങ് ആന്‍ഡ് ഫിസിക് സ്‌പോര്‍ട്‌സ് ഫെഡറേഷന്‍ (ഡബ്ല്യു.ബി.പി.എഫ്) സിംഗപ്പൂര്‍ പ്രസിഡന്റ് കൂടിയാണ് മരണപ്പെട്ട പ്രദീപ്.


യൂ ട്യൂബ് താരം സ്റ്റീവന്‍ ലിമ്മിനെതിരേയാണ് പ്രദീപ് മത്സരിക്കാനിറങ്ങിയത്. ആദ്യ റൗണ്ട് വിജയിച്ച പ്രദീപിന് രണ്ടാം റൗണ്ടില്‍ ലിമ്മിന്റെ ആക്രമണം പ്രതിരോധിക്കാന്‍ കഴിയാതെ റിങ്ങില്‍ വീണ പ്രദീപ് മത്സരത്തില്‍ നിന്നും പിന്മാറുകയായിരുന്നു.


തലയ്‌ക്കേറ്റ ഇടിയേറ്റതാണ് പ്രദീപിന്റെ മരണകാരണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. സിംഗപ്പൂര്‍ ജനറല്‍ ആശുപത്രിയില്‍ രാത്രി ഒമ്പതോടെയായിരുന്നു അന്ത്യം.



Sharing is Caring