കാശ്മീര്‍ സംഘര്‍ഷം: ഉന്നതതല യോഗംഅല്‍പസമയത്തിനകം


പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ജമ്മു കശ്മീര്‍ സംഘര്‍ഷം വിലയിരുത്താന്‍ അല്‍പസമയത്തിനകം ഉന്നതതല യോഗം ചേരും. കശ്മീരില്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങ് അമേരിക്കന്‍ സന്ദര്‍ശനവും റദ്ദാക്കിയിട്ടുണ്ട്. ആഫ്രിക്കന്‍ സന്ദര്‍ശനം കഴിഞ്ഞ് ഇന്ന് രാവിലെയാണ് പ്രധാനമന്ത്രി തിരിച്ചെത്തിയത്.ഹിസ്ബുള്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ മുസാഫര്‍ ബാനി കൊല്ലപ്പെട്ടതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ഇതുവരെ 30 പേര്‍ മരിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഘര്‍ഷത്തെ തുടര്‍ന്ന് ഇന്ത്യ-പാക് ബന്ധവും വഷളായി വരുന്ന സാഹചര്യത്തിലാണ് ഇന്ന് ഉന്നതതല യോഗം ചേരുന്നത്.ഉന്നതതല യോഗത്തില്‍ പ്രധാനമന്ത്രിയെ കൂടാതെ ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങ്,ധനകാര്യ മന്ത്രി അരുണ്‍ ജയ്റ്റ്‌ലി,വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്, പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ തുടങ്ങിയവര്‍ പങ്കെടുക്കും.




Sharing is Caring