കൊല്ലം ശക്തികുളങ്ങരയില്‍ നിന്നും മത്സ്യബന്ധനത്തിനുപോയ വള്ളം അപകടത്തില്‍പ്പെട്ടു രണ്ടു മത്സ്യത്തൊഴിലാളികള്‍ മരിച്ചു. നീണ്ടകര പുത്തന്‍തുറ കടകപ്പാട്ടില്‍ ചന്ദ്രബാലന്റെ മകന്‍ ഡാനി(40),പുത്തന്‍തുറ വില്ലേജ് ഓഫീസിനു സമീപം ക്രിസ്റ്റഫര്‍ എന്നിവരാണ് മരിച്ചത്.
ഇന്നു രാവിലെ ഒമ്പതോടെ ശക്തികുളങ്ങര പള്ളിക്കു പാടിഞ്ഞാറായിരുന്നു സംഭവം. ശക്തമായ തിരയില്‍പ്പെട്ടു വള്ളം മറിഞ്ഞായിരുന്നു അപകടം. വള്ളത്തിലുണ്ടായിരുന്ന മറ്റു തൊഴിലാളികള്‍ നീന്തി രക്ഷപെട്ടു. വിവരമറിഞ്ഞു കോസ്റ്റല്‍ പൊലിസും ഫിഷറീസ് വിഭാഗവും രക്ഷാപ്രവര്‍ത്തനത്തിനു എത്തിയിരുന്നു. മരിച്ചവരുടെ മൃതദേഹങ്ങള്‍ ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.














