കാവ്യയുടെ മുന്‍കൂര്‍ ജാമ്യഹരജി ഹൈക്കോടതി തീര്‍പ്പാക്കി


കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കാവ്യാമാധവന്റെ മുന്‍കൂര്‍ ജാമ്യഹരജി ഹൈക്കോടതി തീര്‍പ്പാക്കി. കാവ്യയെ പ്രതിയാക്കിയിട്ടില്ലെന്ന പൊലിസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഹരജി തീര്‍പ്പാക്കിയത്.


കാവ്യയുമായി ബന്ധമുണ്ടെന്ന പള്‍സര്‍ സുനിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അറസ്റ്റിന് സാധ്യതയുണ്ടെന്ന് കണ്ടാണ് കാവ്യാമാധവന്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.


അതേസമയം കേസില്‍ സംവിധായകന്‍ നാദിര്‍ഷാ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി അടുത്ത മാസം നാലിലേക്ക് മാറ്റി.



Sharing is Caring