ഗൂഗിള്‍ തേസ് അറിയേണ്ടതെല്ലാം

നോട്ട് നിരോധനത്തില്‍ ഏറ്റവും കുടുതല്‍ നേട്ടമുണ്ടാക്കിയത് ഡിജിറ്റല്‍ പണമിടപാടുകളായിരുന്നു. അന്ന് ഏറ്റവും കൂടുതല്‍ ലാഭം കൊയ്ത പേടിഎമിന് വെല്ലുവിളിയായി ഗൂഗിളിന്റെ മൊബൈല്‍ കാഷ് പേയ്‌മെന്റ് ആപ്പായ തേസ്. പേ ടിഎംപോലെ ഡിജിറ്റല്‍ വാലറ്റല്ല തേസ് എങ്കിലും നിങ്ങളുടെ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് ആപ്പിലൂടെ പണം കൈമാറാന്‍ കഴിയും. പണം ലഭിക്കേണ്ടയാളുടെ നമ്പറോ, ക്യുആര്‍ കോഡോ ഇല്ലാതെ ഓഡിയോ മാച്ചിങ് സിസ്റ്റം വഴി പണം കൈമാറാമെന്നതാണ് ഈ ആപ്പിന്റെ എടുത്തുപറയത്തക്ക മേന്മ.

കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയാണ് സെപ്തംബര്‍ 18ന് ദില്ലിയില്‍ വച്ച് നടന്ന ചടങ്ങളില്‍ വച്ച് ആപ്പിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. സിനിമാ ടിക്കറ്റുകള്‍ക്ക് പുറമേ ബില്ലുകള്‍, മറ്റ് സാമ്പത്തിക ഇടപാടുകളും ഗൂഗിള്‍ തേസില്‍ നടത്താന്‍ സാധിക്കും. വാട്‌സ്ആപ്പിന് പിന്നാലെ ഗൂഗിളും പേയ്‌മെന്റ് ബാങ്കിനുള്ള ലൈസന്‍സ് ലഭിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ലോകത്തിലെ ഏറ്റവും വലിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം ഫേസ്ബുക്കും യുപിഐ സേവനങ്ങള്‍ ആരംഭിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണ്. ഗൂഗിളിന് വേണ്ടി പേയ്‌മെന്റ് ആരംഭിക്കാനുള്ള നീക്കങ്ങള്‍ നടത്തുന്നുവെന്ന് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചായ് പ്രഖ്യാപിച്ച് ഒമ്പത് മാസത്തിന് ശേഷമാണ് തേസ് പുറത്തിറങ്ങിയത്. ഏത് ബാങ്ക് അക്കൗണ്ടിലുമുള്ള പണവും ആപ്പിലേക്ക് മാറ്റാനും അവിടെ നിന്ന് മറ്റൊരാളുടെ അക്കൗണ്ടിലേക്ക് അയയ്ക്കാനും കഴിയും. നിലവില്‍ പേടിഎം പോലുള്ള വിവിധ ആപ്ലിക്കേഷനുകളും വിവിധ ബാങ്കുകളുടെ ഇവാലറ്റുകളും ഈ സേവനം നല്‍കുന്നുണ്ട്. മികച്ച പ്രതികരണമാണ് ആപ്പിന് ലഭിക്കുന്നത്. പണം കൈമാറാനും, സ്വീകരിക്കാനും വളരെ എളുപ്പം എന്നാണ് ആപ്പിന് ഗൂഗിള്‍ നല്‍കുന്ന വിശേഷണം.

ഹിന്ദി, ബംഗാളി, ഗുജറാത്തി, കന്നഡ, മറാത്തി, തമിഴ്, തെലുങ്ക് ഭാഷകളിലായി തേസ് ഉപയോഗിക്കാം. ഓഡിയോ ക്യുആര്‍ എന്ന സാങ്കേതിക വിദ്യയാണ് തേസില്‍ ഉപയോഗിച്ചിരിക്കുന്നത്. ‘കാഷ് മോഡ്’ എന്നാണ് ഈ ഫീച്ചറിന് പേര്. അതായത് പണം കൈമാറുന്നതിനായുള്ള രണ്ട് ഡിവൈസുകളെ തിരിച്ചറിയുന്നതും അവയെ തമ്മില്‍ ബന്ധിപ്പിക്കുന്നതും ഫോണുകളില്‍ നിന്നും പുറപ്പെടുവിക്കുന്ന ശബ്ദം ഉപയോഗിച്ചാണ്. അള്‍ട്രാസോണിക് ശബ്ദവീചികളായതിനാല്‍ അത് മനുഷ്യന് കേള്‍ക്കാനാവില്ല. അതായത് പണം കൈമാറുന്നതിന് ബാങ്ക് അക്കൗണ്ട് ഫോണ്‍നമ്പര്‍ പോലുള്ള വിവരങ്ങളൊന്നും കൈമാറേണ്ടതില്ല. മൈക്കും സ്പീക്കറുമുള്ള ഏത് ഫോണിലും കാഷ് മോഡ് പ്രവര്‍ത്തിക്കും. അതിനായി എന്‍എഫ്‌സി ചിപ്പ് പോലുള്ള പ്രത്യേകം സാങ്കേതിക വിദ്യയുടെയൊന്നും ആവശ്യമില്ല.

അള്‍ട്രാസോണിക് ശബ്ദത്തിലൂടെ വിവരങ്ങള്‍ കൈമാറുന്ന ചിര്‍പ് (chirp) എന്ന സാങ്കേതിക വിദ്യയ്ക്ക് സമാനമാണ് ഗൂഗിളിന്റെ ഓഡിയോ ക്യുആര്‍ സംവിധാനവും. നിലവിലുള്ള ഗൂഗിള്‍ വാലറ്റ്, ആന്‍ഡ്രോയ്ഡ് പേ എന്നിവയേക്കാള്‍ മികച്ചതായിരിക്കും തേസ് എന്ന് പേരിട്ടിട്ടുള്ള പേയ്‌മെന്റ് സര്‍വ്വീസെന്നാണ് പുറത്തുവരുന്ന വിവരം. ആപ്പിന് പുറമേ പേയ്‌മെന്റ് സര്‍വീസ് ഡെസ്‌ക് ടോപ്പിലും ക്രോമിലും ലഭ്യമാകും.

എങ്ങനെ അക്കൗണ്ട് തുടങ്ങും

1 https://g.co/tez/7P587 ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത് ഇഷ്ടമുള്ള ലാംഗ്വജ് തിരഞ്ഞെടുക്കുക.

2 ബാങ്കുമായി ബന്ധിപ്പിച്ച മൊബൈല്‍ നമ്പര്‍ കൊടുക്കുക. ഒടിപി വെരിഫിക്കേഷന്‍ ഓട്ടോമാറ്റിക്കായി വരും.

3 തുടര്‍ന്നു വരുന്ന സ്‌ക്രീനില്‍. മൊബൈല്‍ ലോക്ക് വേണോ ഗൂഗിള്‍ പിന്‍ വേണോ എന്ന് ചോദിക്കും. ഇതിന് കൃത്യമായി മറുപടി നല്‍കുക.

4 ബാങ്ക് അക്കൗണ്ട് ആഡ് ചെയ്യാം. ബാങ്കും സിമ്മും സെലക്ട് ചെയ്താല്‍ അക്കൗണ്ട് കാണാം. യുപിഐ പിന്‍ കൊടുത്താല്‍ ഗൂഗിള്‍ തേസിലേയ്ക്ക് അക്കൗണ്ട് ആഡാകും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *