കാവേരി നദീജല വിഷയത്തില്‍ കര്‍ണാടകയില്‍ മന്ത്രിസഭായോഗം തുടങ്ങി. തമിഴ്നാടിന് 6000 ക്യൂസെക് വെളളം നല്‍കണമെന്ന സുപ്രീംകോടതി വിധി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ടാണ് യോഗം. അതേസമയം കോടതി വിധി കര്‍ണാടക നടപ്പിലാക്കിയേക്കില്ല എന്നാണ് ബെംഗളൂരുവില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. കോടതി വിധിക്കെതിരെ പ്രതിഷേധിച്ച് മുഖ്യമന്ത്രിയടക്കം മുഴുവന്‍ മന്ത്രിമാരും സംസ്ഥാനത്തുനിന്നുള്ള രാജ്യസഭാംഗങ്ങളും ലോക്സഭാംഗങ്ങളും രാജിവെച്ചേക്കുമെന്നും സൂചനകളുണ്ട്.













