കടയ്ക്കലില്‍ തൊണ്ണൂറുകാരിയെ അയല്‍വാസി പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. ഒറ്റയ്ക്കു വീട്ടില്‍ താമസിക്കുന്ന വൃദ്ധയെ സമീപവാസിയായ അറുപത്തിയഞ്ചുകാരന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതായാണു പരാതി. തിരുവോണദിവസം രാത്രിയില്‍ വീട്ടിലെത്തിയ ബാബു തന്റെ കട്ടിലില്‍ കയറികിടന്നുവെന്നും ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചുവെന്നും വൃദ്ധ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. വൃദ്ധയ്ക്കു നേരെയുള്ള പീഡനശ്രമത്തെപ്പറ്റി അന്വേഷിക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. ഇരുവരും തമ്മില്‍ വഴിത്തര്‍ക്കമുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.













