കാളപ്പോര് താരം വിക്ടര്‍ ബാരിയോ കാളയുടെ കുത്തേറ്റ് മരിച്ചു


കാളപ്പോര് വിദഗ്ധന്‍ വിക്ടര്‍ ബാരിയോ മത്സരത്തിനിടെ കാളയുടെ കുത്തേറ്റ് മരിച്ചു. വെള്ളിയാഴ്ച സ്പെയിനിലെ ടെറുലിലാണ് അദ്ദേഹം കാളയുടെ കുത്തേറ്റ് മരണപ്പെട്ടത്.ടെലിവിഷനില്‍ തല്‍സമയ സംപ്രേഷണം നടക്കുന്നതിനിടെയായിരുന്നു ബാരിയോയുടെ മരണം. കാളപ്പോരിനിടയില്‍ കാള വിക്ടര്‍ ബാരിയോയെ കൊമ്പില്‍ കോര്‍ത്ത് എറിയുകയും നെഞ്ചില്‍ കുത്തുകയും ചെയ്യുകയായിരുന്നു.സ്പെയിനില്‍ ഈ നൂറ്റാണ്ടില്‍ കാളയുടെ കുത്തേറ്റ് മരിക്കുന്ന ആദ്യത്തെ താരമാണ് വിക്ടര്‍ ബാരിയോ. കാളപ്പോരിന്‍െറ നാടായ സ്പെയിനില്‍ പോരിനിടെ മരണം സംഭവിക്കുന്നത് സാധാരണമാണ്.




Sharing is Caring